പാക് പതാകയുടെ ചിത്രം പതപ്പിച്ച തൊപ്പി  ധരിച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയ യുവതിക്ക് നേരെ നടപടി. പാക്കിസ്ഥാനിലെ സിലാകോട് വിമാനത്താവളത്തിലെ 25കാരിയായ  ജീവനക്കാരിക്കെതിരെയാണ്  നടപടിയെടുത്തത്. യുവതി കാണിച്ചത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് സുരക്ഷാ സേനയുടെ നടപടി.

ഇസ്ലാമാബാദ്: പാക് പതാകയുടെ ചിത്രം പതപ്പിച്ച തൊപ്പി ധരിച്ച് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയ യുവതിക്ക് നേരെ നടപടി. പാക്കിസ്ഥാനിലെ സിലാകോട് വിമാനത്താവളത്തിലെ 25കാരിയായ ജീവനക്കാരിക്കെതിരെയാണ് നടപടിയെടുത്തത്. യുവതി കാണിച്ചത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്‍ എയര്‍പോര്‍ട്ട് സുരക്ഷാ സേനയുടെ നടപടി.

യുവതി ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. പെരുമാറ്റ ചട്ടം ലംഘിച്ചതിന് യുവതിയുടെ രണ്ട് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞ് വെച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നടപടി. പാക്കിസ്ഥാനില്‍ ജീവനക്കാര്‍ നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിരുന്ന സാഹചര്യത്തിലാണ് യുവതിയുടെ വീഡിയോ പുറത്തിറങ്ങിയത്.

ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ യുവതിക്ക് മുന്നറിയിപ്പും നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…