Asianet News MalayalamAsianet News Malayalam

കാശ്മീര്‍ സംഘര്‍ഷം:  34 ടി​വി ചാ​ന​ലു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി വേണമെന്ന് ശുപാര്‍ശ

Pakistani channels Zakir Naik Peace TV go off air in Kashmir after govt order
Author
First Published May 8, 2017, 3:43 AM IST

ശ്രീ​ന​ഗ​ർ: 34 ടി​വി ചാ​ന​ലു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​ർ. ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​രോ​ടാ​ണ് സ​ർ​ക്കാ​ർ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ഷ​ളാ​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചാ​ന​ലു​ക​ളാ​ണ് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​വ​യി​ൽ കൂ​ടു​ത​ലെ​ന്നാ​ണു സൂ​ച​ന. 

പാ​ക്, സൗ​ദി ചാ​ന​ലു​ക​ളു​ടെ അ​ന​ധി​കൃ​ത പ്ര​ക്ഷേ​പ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​ദി​വ​സം ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന ചാ​ന​ലു​ക​ൾ കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ജ​മ്മു കാ​ഷ്മീ​രി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. 

വി​വാ​ദ മ​ത​പ​ണ്ഡി​ത​ൻ സാ​ക്കി​ർ നാ​യി​ക്കി​ന്‍റെ പീ​സ് ടി​വി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക് ചാ​ന​ലു​ക​ളാ​ണ് ലൈ​സ​ൻ​സി​ല്ലാ​തെ പ്രൈ​വ​റ്റ് കേ​ബി​ൾ നെ​റ്റ് വ​ർ​ക്കു​ക​ൾ വ​ഴി ജ​മ്മു കാ​ഷ്മീ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു ത​ട​യി​ടാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. 
 

Follow Us:
Download App:
  • android
  • ios