ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഗവര്‍ണ്‍മെന്‍റിന്‍റെ ഔദ്യോഗിക ഹെലികോപടര്‍ അഫ്ഘാനിസ്ഥാനിലെ താലിബാന്‍ അധീന പ്രദേശത്ത് തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍. യാത്രികരും പൈലറ്റും ഉള്‍പ്പെടെ എല്ലാവരെയും കാണാതായതാണ് വിവരം. പിന്നില്‍ താലിബാന്‍ ഭീകരര്‍ ആണെന്നാണ് സംശയം.

അഫ്ഘാന്‍റെ അതിര്‍ത്തി പ്രദേശമായ ലോഗാര്‍ പ്രവശ്യയ്ക്ക് സമീപത്തായിരുന്നു അപകടം. വിമാനം വെടിവച്ചിട്ടതല്ലെന്നും യന്ത്രത്തകരാര്‍ മൂലം ഇടിച്ചിറക്കുകയായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. തുടര്‍ന്ന് താലിബാന്‍ ഭീകര്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയതായാണ് സംശയിക്കുന്നത്. എത്ര യാത്രികരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്ന വിവരവും ലഭ്യമല്ല.