ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്ങില്‍ ചിരി പടര്‍ത്തുന്ന പാക്ക് മാധ്യമപ്രവര്‍ത്തകനാണ് ഛന്ദ് നവാബ്
ടെലിവിഷന് റിപ്പോര്ട്ടിങ്ങില് ചിരി പടര്ത്തുന്ന പാക്ക് മാധ്യമപ്രവര്ത്തകനാണ് ഛന്ദ് നവാബ്. തിരക്കേറിയ ഒരു റെയില്വേ സ്റ്റേഷനില് വച്ച് തന്റെ ഭാഗം തപ്പിത്തടഞ്ഞ് പറയുന്ന രംഗം പിന്നീട് ബജ്റഗി ഭായ്ജാന് എന്ന ചിത്രത്തിലെ നവാസുദീന് സിദ്ദിഖിയുടെ കഥാപാത്രത്തിന് പ്രേരകഘടകമായി. ഇപ്പോള് ഇതാ വീണ്ടും ഒരു രസകരമായ ദൃശ്യവുമായാണ് രംഗത്ത് വന്നിരിക്കുന്നത്.
കറാച്ചിയിലെ ഒരു പാന് വില്ക്കുന്ന കടയെക്കുറിച്ചുള്ള വാര്ത്തയാണ് നവാബ് അവതരിപ്പിക്കുന്നത്. തന്റെ ശൈലിയില് തന്നെയാണ് ഇത്തവണയും ഛന്ദ് റിപ്പോര്ട്ട് ചെയ്യുന്നത്. റിപ്പോര്ട്ടിങ്ങിനിടെ പാന് വായില് വയ്ക്കുക എന്നാണ് റിപ്പോര്ട്ടര് ഉദ്ദേശിക്കുന്നത്. എന്നാല്, റിപ്പോര്ട്ടര് തെറ്റിക്കുമ്പോള് ഒപ്പമുള്ളവര് ശരിയായി ചെയ്യും. റിപ്പോര്ട്ടര് ശരിയാക്കുമ്പോള് ഒപ്പമുള്ളവര് തെറ്റിക്കും ഇതുതന്നെ തുടരുന്നതാണ് ദൃശ്യങ്ങള്.
