ജലന്ധര്‍ കത്തോലിക്ക ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് .
പാലാ: ജലന്ധര് കത്തോലിക്ക ബിഷപ്പിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് പൊലീസിന് മൊഴി നല്കി.
അതേസമയം, ജലന്ധർ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള് ഉയര്ത്തി പരാതിക്കാരിയായ കന്യാസ്ത്രീ എഴുതിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് ജൂൺ 23ന് കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിന് നല്കിയ കത്തില് പറയുന്നു. 2017 ജൂലെയില് തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് മഗര് ജനറാളിന് കത്ത് നല്കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടാണ് താന് വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ പറയുന്നു.
ബിഷപ്പിന്റെ ഭീഷണിക്കെതിരെ പ്രതികരിച്ച അഞ്ച് കന്യാസ്ത്രിമാർക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില് ആരോപണമുണ്ട്. മഠത്തിലെ കന്യാസ്ത്രീമാർക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദര് ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടുന്നത്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽ നിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തില് ആരോപിക്കുന്നു.
