പാലക്കാട് വാണിയംകുളത്ത് നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്.

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് നിയന്ത്രണം വിട്ട ഇരുചക്രവാഹനം പോസ്റ്റിൽ ഇടിച്ച് യുവാവിന് പരിക്ക്. പനമണ്ണ പെരുംകുളം വീട്ടിൽ ജലീലിനാണ് (40 )പരിക്കേറ്റത്. വാണിയംകുളം കോതകുർശ്ശി റോഡിൽ കോയൂർ വായനശാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം. വാണിയംകുളത്തു നിന്നും പനമണ്ണയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കോതയൂർ വായനശാലയ്ക്ക് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ പോസ്റ്റിൽ ഇടിച്ചത്. തലയ്ക്ക് പരിക്കുപറ്റിയ ജലീലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News