പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയില്‍വേ മന്ത്രി എം.പി എം.ബി.രാജേഷിന് അയച്ച കത്തിലാണ് മന്ത്രി വ്യക്തമാക്കിയത്
പാലക്കാട്: പാലക്കാട് കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. കോച്ചുകളുടെ ലഭ്യത ഉറപ്പുവരുത്താൻ നിലവിലുള്ള കോച്ച് ഫാക്ടറികള് തന്നെ മതിയെന്നാണ് പാലക്കാട് എം.പി എം.ബി.രാജേഷിന് അയച്ച കത്തിൽ പിയൂഷ് ഗോയൽ അറിയിച്ചത്. ഇതോടെ കേരളത്തിന്റെ കോച്ച് ഫാക്ടറി സ്വപ്നം അവസാനിച്ചു.
