പാലക്കാട്: തിങ്കളാഴ്ച പാലക്കാട് കല്ലടിക്കോട്ടുണ്ടായ വാഹനാപകടം കൊലപാതകമാണെന്ന് തെളിഞ്ഞു. പാലക്കാട് കല്ലടിക്കോട് വാക്കോടുള്ള ജോസിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വാഹനാപകടമായി രജിസ്റ്റര്‍ ചെയ്ത കേസ് കൊലപാതകമാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാന്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയത് ജോസിന്റെ മരുമകന്‍ ബിജോയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം 11ന് കാഞ്ഞിരപ്പുഴ കനാലിനടുത്ത് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ജോസിനെ കണ്ടെത്തുകയായിരുന്നു. സമീപത്തായി സ്‌കൂട്ടറും വീണുകിടന്നിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ബന്ധുവുമായി ജോസ് സംഭവത്തിനു മുന്‍പ് വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ഇതുപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തുവന്നത്.