പാലക്കാട് മഴയ്ക്ക് ശമനം: മലമ്പുഴ ഡാമിൽ നിന്നുള്ള ജലപ്രവാഹം കുറച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 8:51 AM IST
palakkad rain calamities
Highlights

 നിലവിൽ അറുപത് സെ.മീ ഉയരത്തിലാണ് ഡാമിൽ നിന്നും വെള്ളം പുറത്തുവിടുന്നത്

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്തോടെ വെള്ളത്തിലായ പാലക്കാട് ജില്ലയിൽ ഇന്ന് മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. നിലവിൽ അറുപത് സെ.മീ ഉയരത്തിലാണ് ഡാമിൽ നിന്നും വെള്ളം പുറത്തുവിടുന്നത്. 

‌വ്യാപകമായ മഴക്കെടുതി കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിലയുറപ്പിച്ചിട്ടുണ്ട്. പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി.

നിറഞ്ഞു കവിഞ്ഞൊഴുകിയ ഗായത്രി പുഴയും കല്‍പാത്തി പുഴയും പൂര്‍വസ്ഥിതിയിലെത്തിയിട്ടില്ല. കുടിവെള്ളപൈപ്പുകള്‍ പൊട്ടിയതിനാല്‍ വ്യാപകമായ രീതിയില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് ദുരിതബാധിര്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരാള്‍ പൊക്കത്തില്‍ വെള്ളം ഉയര്‍ന്ന സ്ഥലങ്ങളില്‍ പലതിലും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്.  മഴക്കെടുതി വിലയിരുത്താൻ മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും.  

loader