ആകെ 27 സ്റ്റോപ്പുകളാണ് പാലക്കാടിനും തിരുനൽവേലിക്കും പാലരുവി എക്സ്പ്രസ്സിന് ഉണ്ടാവുക. തിങ്കളാഴ്ച്ച മുതൽ പാലരുവി എക്സ്പ്രസ്സ് തിരുനൽവേലിയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
പാലക്കാട്: പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ്സിന്റെ സർവീസ് തിരുനൽവേലിയിലേക്ക് നീട്ടി ദക്ഷിണറെയിൽവേ ഉത്തരവിറക്കി. തിങ്കളാഴ്ച്ച മുതൽ പാലരുവി എക്സ്പ്രസ്സ് തിരുനൽവേലിയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
തീവണ്ടി നമ്പർ 16791 തിരുനൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ് രാത്രി 10.30-ന് തിരുനൽവേലിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 1.30-ന് പാലക്കാട് എത്തിച്ചേരും. തീവണ്ടി നമ്പർ - 16792 പാലക്കാട്/തിരുനൽവേലി പാലരുവി എക്സ്പ്രസ്സ് വൈകുന്നേരം നാല് മണിക്ക് പാലക്കാട് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30ന് തിരുനൽവേലിയിൽ എത്തും. ആകെ 27 സ്റ്റോപ്പുകളാണ് പാലക്കാടിനും തിരുനൽവേലിക്കും പാലരുവി എക്സ്പ്രസ്സിന് ഉണ്ടാവുക.
തീവണ്ടി നമ്പർ 16791 തിരുനൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്
തിരുനൽവേലി - 22.30
തെങ്കാശി ജം. - 00.04
ചെങ്കോട്ടൈ - 00.35
ന്യൂ ആര്യൻകാവ് - 01.10
തെന്മല - 01.40
പുനലൂർ - 03.20
കൊല്ലം - 04.35
കായകുളം - 05.50
ചെങ്ങന്നൂർ - 06.17
കോട്ടയം - 07.25
എറണാകുളം ടൗൺ - 09.30
തൃശ്ശൂർ - 11.07
പാലക്കാട് - 13.20
തീവണ്ടി നമ്പർ - 16792 പാലക്കാട്/തിരുനൽവേലി പാലരുവി എക്സ്പ്രസ്സ്
പാലക്കാട് 16.00
തൃശ്ശൂർ 17.30
കോട്ടയം 20.40
ചെങ്ങന്നൂർ 21.25
കായംകുളം 22.15
കൊല്ലം ജം 23.45
പുനലൂർ 01.25
തെങ്കാശി.ജം 04.05
തിരുനൽവേലി 06.30
