റാമല്ല: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാലസ്തീന്‍. അരേിക്കയിലെ പാലസ്തീന്‍ സ്ഥാനപതിയെ തിരിച്ച് വിളിച്ചു.

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയുടെ മേഖലയിലെ സമാധാന ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് വ്യക്തമാക്കി.

ട്രംപിന്റെ ജെറുസലേം പ്രഖ്യാപനം തള്ളി ഐക്യരാഷ്ട്ര പൊതുസഭ കഴിഞ്ഞയാഴ്ച പ്രമേയം പാസാക്കിയിരുന്നു. നടപടിയെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തിരുന്നു.