Asianet News MalayalamAsianet News Malayalam

വിലയിടിഞ്ഞു, പാലക്കാട്ടെ നെല്‍വിത്ത് സംഭരണം പ്രതിസന്ധിയില്‍

വിലയിടിവിനെത്തുടർന്നു പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ. വില വർധിപ്പിക്കാതെ വിത്ത് സംഭരണവുമായി സഹകരിക്കില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കെട്ടിക്കിടന്ന് നശിക്കുമോയെന്ന എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

palkkad rice seed
Author
Kerala, First Published Oct 15, 2018, 8:18 PM IST

പാലക്കാട്: വിലയിടിവിനെത്തുടർന്നു പാലക്കാട്ടെ നെൽവിത്തു സംഭരണം പ്രതിസന്ധിയിൽ. വില വർധിപ്പിക്കാതെ വിത്ത് സംഭരണവുമായി സഹകരിക്കില്ലെന്ന് കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് കെട്ടിക്കിടന്ന് നശിക്കുമോയെന്ന എന്ന ആശങ്കയിലാണ് കര്‍ഷകര്‍.

കേരളത്തിൽ 90 ശതമാനം നെൽവിത്തും സംഭരിക്കുന്നത് പാലക്കാട് ജില്ലയിൽ നിന്നാണ്. ആയിരത്തോളം വിത്ത് ഉൽപാദകരാണ് ജില്ലയിൽ ഉള്ളത്. നെൽ വിത്തിന് കിലോയ്ക്ക് 40 രൂപ നിരക്കിൽ സംഭരിക്കണമെന്ന് കർഷകർ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ നിലവിൽ 29 രൂപ നിരക്കിലാണ് വിത്തു വികസന അതോറിറ്റി സംഭരിക്കുന്നത്. ഇത് വളരെ കുറ‍ഞ്ഞ വിലയാണ് എന്ന് കർഷകർ പറയുന്നു.

ഈ സാഹചര്യത്തിൽ, തൃശൂരിലെ വിത്തു വികസന അതോറിറ്റി ഓഫീസിനു മുന്നിൽ നെൽ വിത്ത് ഉൽപാദന ഏകോപനസമിതി ധർണ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ, വിത്തു വികസന അതോറിറ്റിക്ക് വിത്ത് നൽകില്ലെന്നാണ് കർഷകരുടെ നിലപാട്. രണ്ടാം വിള വിത്തു നെല്ലിന്‍റെ വില, ഏഴ് മാസം കഴിഞ്ഞിട്ടും.കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.

Follow Us:
Download App:
  • android
  • ios