നിയമ തടസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.കരുണാകരന്‍ എം.പി. തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
കാസര്കോട്: പള്ളിക്കര മേല്പ്പാലം സ്ഥലമെടുപ്പ് വൈകുന്നതുമായി ബന്ധപ്പെട്ട് ഉള്ള നിയമ തടസങ്ങള് ചര്ച്ച ചെയ്യാന് പി.കരുണാകരന് എം.പി. തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനോട് പറഞ്ഞു. അനാവശ്യ വിവാദങ്ങള്ക്ക് താനില്ലെന്നും എങ്കിലും പള്ളിക്കര മേല്പ്പാലം നാടിന്റെ ആവശ്യമാണ്. അതിനാല് സ്ഥലമെടുപ്പ് വൈകുന്നത് സംബന്ധിച്ച് കാസര്കോട് ജില്ലാ കളക്ടറോട് റിപ്പോര്ട്ട് തേടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
താനുംകൂടി ഉള്പ്പെട്ട മന്ത്രി സഭായോഗമാണ് പള്ളിക്കര മേല്പ്പാലം ആരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്. എന്നാല് പിന്നീട് ഉണ്ടായിട്ടുള്ള കാലതാമസം ജനങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും ചന്ദ്രശേഖരന് പറഞ്ഞു. ദേശീയ പാത അഥോറിറ്റിക്ക് സ്ഥലം ഏറ്റെടുത്ത് നല്കാന് കാലതാമസം സൃഷ്ടിക്കുന്നത് റവന്യൂ വകുപ്പാണെന്ന ചോദ്യത്തിന് ഓരോരോ സ്ഥലത്ത് പോയി റവന്യൂ വകുപ്പിന് ഭൂമി ഏറ്റെടുക്കാന് സാധിക്കില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.
