മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗുമായി ഒരു സഖ്യത്തിനുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. വര്‍ഗീയതയുടെ കാര്യത്തില്‍ ലീഗിന് ഇരട്ടമുഖമെന്നും പാലോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭരണത്തിനായി ലീഗ് വര്‍ഗീയ വിരുദ്ധത നടിക്കുകയാണ്. അല്ലാത്തപ്പോള്‍ വര്‍ഗീയശക്തികളുമായാണ് ലീഗിന് ബന്ധമെന്നും പാലൊളി വിമര്‍ശിച്ചു. കോൺഗ്രസുമായി ബന്ധം വേണ്ട എന്നും ഇക്കാര്യത്തില്‍ സിപിഎമ്മിലെ ബംഗാള്‍ ഘടകത്തിന്‍റെ നിലപാട് അംഗീകരിക്കുന്നില്ലെന്നും പാലൊളി പറഞ്ഞു.

ഒക്ടോബര്‍ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.