പമ്പയിലെ പ്രളത്തില്‍ ആദ്യം തകര്‍ന്നു വീണത് തീര്‍ത്ഥാടകര്‍ക്കുളള ക്ലോക്ക് റൂമും ശുചിമുറികളും. ഒഴുകിയെത്തിയ വന്‍ മങ്ങള്‍ തട്ടി ക്ലോക്ക് റൂമുകള്‍ നിലം പൊത്തി.
പന്പ:കന്നിമാസ പൂജയ്ക്ക് മുന്പ് പന്പാ തീരത്തെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാന്‍ സാധ്യത കുറവ്. സ്വീവേജ് ടാങ്കുകള്‍ കല്ലും മണ്ണും നിറഞ്ഞ് ഉപയോഗ ശൂന്യമായി. കുടിവെളള വിതരണത്തിനും ദിവസങ്ങളെടുക്കും.
പന്പയിലെ പ്രളത്തില്‍ ആദ്യം തകര്‍ന്നു വീണത് തീര്‍ത്ഥാടകര്‍ക്കുളള ക്ലോക്ക് റൂമും ശുചിമുറികളും. ഒഴുകിയെത്തിയ വന്‍ മങ്ങള്‍ തട്ടി ക്ലോക്ക് റൂമുകള്‍ നിലം പൊത്തി. മണലും കല്ലും നിറഞ്ഞ് സ്വീവേജ് ടാങ്കുകള്‍ നിറഞ്ഞതിനാല്‍ ശുചീകരണം ഏറെ ശ്രമകരമെന്ന് ദേവസ്വം ബോര്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം പറയുന്നു.
ആറടിയോളം ഉയരത്തിലാണ് പന്പാ തീരമെങ്ങും മണല്‍ മൂടി കിടക്കുന്നത്. ഹോട്ടലുകളിലെയും പലവ്യഞ്ജന കടകളിലെയും മാലിന്യവും തീരമാകെ ചിതറിക്കിടക്കുന്നു. മാസപൂജയ്ക്കായി തീര്‍ത്ഥാടകര്‍ എത്തും മുന്പ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ശ്രമം.
