തൃശൂരിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബംഗാൾ സ്വദേശി പിടിയിൽ. 160 കിലോ പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. വിപണിയിൽ എട്ടു ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി എക്രമൊണ്ടലിനെതിരെ എക്സൈസ് കേസെടുത്തു. ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ഓണത്തോടനുബന്ധിച്ച് വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് തൊണ്ടിയോടെ പ്രതിയെ പിടിച്ചത്.