സോചിയിലെ ഫിഷ്‌ട് സ്റ്റേഡിയത്തില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ മൈതാനത്തും ഗ്യാലറിയിലും വികാരമടക്കാനാവാതെ അവര്‍ വിതുമ്പി.
മോസ്കോ: ലോകകപ്പ് വാര്ത്തകള്ക്കിടെ രണ്ട് ചാനല് സ്റ്റുഡിയോകളില് നിന്നുളള ദൃശ്യങ്ങളിലേക്കാണ് ഇനി. ലോകകപ്പ് കളിക്കുന്ന രാജ്യങ്ങള്ക്ക് ഫുട്ബോള് എത്രമാത്രം വൈകാരികമെന്ന് ഇത് പറയും. ബെല്ജിയത്തിനെതിരെ പാനമ കളിച്ചത് അവരുടെ ആദ്യ ലോകകപ്പ് മത്സരം. സോചിയിലെ ഫിഷ്ട് സ്റ്റേഡിയത്തില് ദേശീയ ഗാനം മുഴങ്ങിയപ്പോള് മൈതാനത്തും ഗ്യാലറിയിലും വികാരമടക്കാനാവാതെ അവര് വിതുമ്പി.
റഷ്യയിലുളളതിനേക്കാള് പതിന്മടങ്ങായിരുന്നു നാട്ടിലെ ആവേശം. പാനമ സിറ്റിയില് ആര്പിസി ടെലിവിഷന്റെ സ്റ്റുഡിയോയില് രണ്ട് വാര്ത്താ അവതാരകര് അപ്പോള് ഇങ്ങനെയൊക്കെയായിരുന്നു. തത്സമയം അവര് ആഘോഷമാക്കി.പാനമയുടെ ആകെ മുഖമായി.
ഈ വികാരപ്രകടനങ്ങളുടെ വേറെ ഒരറ്റത്തേക്കാണ് ഇനി. അത് അര്ജന്റീനയില് നിന്നാണ്. നിഷ്നിയില് ക്രൊയേഷ്യയോടേറ്റ തോല്വി അവര്ക്ക് ദുരന്തമായി. ബ്യൂണസ് അയേഴ്സില് ടിവൈ ചാനല് അവരുടെ ഷോ തുടങ്ങും മുമ്പ് ഒരു മിനിറ്റ് മൗനമാചരിച്ചു. ആഘാതം എത്രമാത്രമെന്ന് ആഴമുളള മൗനം. ലോകം കണ്ടത് ഇത്രയൊക്കെയാണ്. ഫുട്ബോള് അതിരില്ലാത്ത വികാരമാകുമ്പോള് ഇനിയെത്ര കാണാനിരിക്കുന്നു.
