ഒരാഴ്ച മുമ്പാണ് പീഡനം നടന്നത്. ട്യൂഷനെടുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്ര നാഥ് പീഡിപ്പിച്ചുവെന്നാണ് പരാതി. . പോക്‌സോ നിയമപ്രകാരം രവീന്ദ്രനാഥിനെതിരെ കേസെടുത്തു.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ പൊലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. 

ആരോപണത്തില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രനാഥ് രാജിവെച്ചു. വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതര്‍ മുന്‍പാകെ നല്‍കിയ പരാതിയും അധികൃതര്‍ പൊലീസിനു കൈമാറി. വിവരങ്ങള്‍ ശേഖരിച്ച ശേഷം മൊഴി രേഖപ്പെടുത്താനായി വിദ്യാര്‍ത്ഥിയെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. 

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രവീന്ദ്രനാഥ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.