Asianet News MalayalamAsianet News Malayalam

മൂന്ന്​ കുട്ടികളെ വെടിവെച്ചുകൊല്ലാൻ വഴിവെച്ചത്​ അച്​ഛ​ന്‍റെ വിവാഹേതര ബന്ധം

Panchkula triple murder My son got his 3 kids killed over extramarital affair
Author
First Published Nov 24, 2017, 9:23 AM IST

പഞ്ച്​കുള: മൂന്ന്​ മക്കളുടെ കൊലപാതകത്തിലേക്ക്​ നയിച്ചത്​ അച്​ഛ​ന്‍റെ വിവാഹേതര ബന്ധമാണെന്ന്​ വെളിപ്പെടുത്തൽ. കൊലപാതകത്തിന്​ പിന്നിൽ പ്രവർത്തിച്ച അച്​ഛന്‍റെ അമ്മയാണ്​ പേരക്കുട്ടികളുടെ മരണകാരണം വെളുപ്പെടുത്തിയത്​. ഹരിയാനയിലെ പഞ്ച്​കുളയിലെ മൂന്ന്​ കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്​ വെളിപ്പെടുത്തൽ. 11 വയസുള്ള സമീർ, എട്ട്​ വയസുള്ള സിമ്രാൻ, മൂന്ന്​ വയസുള്ള സമർ എന്നിവരുടെ മൃതദേഹമാണ്​ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന്​ 11 കിലോമീറ്റർ അകലെ കുരുക്ഷേത്രക്കടുത്ത സർസ ഗ്രാമത്തിനടുത്ത വനത്തിൽ കണ്ടെത്തിയത്​.

26കാരനായ കുട്ടികളുടെ അമ്മാവൻ ജഗ്​ദീപ്​ സിങ്​ ആണ്​ മൂന്ന്​ കുട്ടികളെയും അച്​ഛ​ൻ സോഹൻ മാലിക്ക്​ എന്ന സോനുവി​ന്‍റെ നിർദേശ പ്രകാരം വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ്​ പൊലീസ്​ കരുതുന്നത്​. ജഗദീപിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും സോനുവിനെ കസ്​റ്റഡിയിൽ ചോദ്യം ചെയ്​തുവരികയുമാണ്​. ധനോദേവി എന്ന 58കാരിയ കുട്ടികളുടെ മുത്തശ്ശിയാണ്​ മക​ന്‍റെ അവിഹിത ബന്ധത്തെക്കുറിച്ച്​ പറയുന്നത്​. ഹിമാചൽ സ്​ത്രീയുമായി സോനുവിനുള്ള ബന്ധത്തെക്കുറിച്ച്​ മൂന്ന്​ മാസം മുമ്പ്​ തന്നെ താൻ ചിലരെ അറിയിച്ചിരുന്നുവെന്നാണ്​ മുത്തശ്ശി പറയുന്നത്​.

കൈത്താലിൽ സോനുവി​ന്‍റെ കടയിൽ സ്​ത്രീ സന്ദർശകയായിരുന്നു. എന്നാൽ അത്​ തന്‍റെ മക്കളുടെ കൊലയിലേക്ക്​ നയിക്കുമെന്ന്​ കരുതിയില്ല. മകൻ സോനുവിന്​ പരമാവധി ശിക്ഷ നൽകണമെന്ന്​ ധനോദേവി ആവശ്യപ്പെട്ടു. അവ​ന്‍റെ മുഖം എനിക്ക്​ കാ​ണേണ്ടെന്ന്​ സോനുവി​ന്‍റെ അച്​ഛൻ ജീത മാലിക്​ പറഞ്ഞു.  മക്കളുടെ വിധിയറിഞ്ഞ സോനുവി​ന്‍റെ ഭാര്യ സുമൻ അബോധാവസ്​ഥയിലാണ്​. മക്കളെ കാണാതായതുമുതൽ അവർ വീട്ടിനകത്ത്​ തന്നെ ആരോടും മിണ്ടാതെ കഴിയുകയായിരുന്നു. 

കൈത്താലിൽ ഫോ​ട്ടോഗ്രാഫർമാരായിരുന്ന സുമനും സോനുവും 2005ൽ ആണ്​ വിവാഹിതരായത്​. ആ പ്രദേശത്തെ സൽസ്വഭാവിയായ സ്​ത്രീയാണ്​ സുമൻ എന്ന്​ പരിസരവാസികൾ പറയുന്നു. അവർ ഒരിക്കൽ പോലും സോനുവിനോട്​ വഴക്കിട്ടതായി അവർക്കറിയില്ല. വീട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം ചെലവഴിക്കുകയായിരുന്നു അവർ. 
അവരുടെ മൂന്ന്​ കുട്ടികളും മിടുക്കരായിരുന്നുവെന്ന്​ അയൽവാസി മൽകീത്​ സിങ്​ പറയുന്നു. അവിഹിതര ബന്ധം തുടരുന്നതിന്​ സോനുവിന്​ കഠിന പ്രയത്​നം നടത്തുന്ന ഭാര്യയും മൂന്ന്​ മക്കളും പ്രതിബന്ധമായിരുന്നുവെന്നാണ്​ സോനുവിന്‍റെ ​പിതൃസഹോദര പുത്രനായ ജഗദീപ്​ പറയുന്നത്​.

കുട്ടികളെ കൊല്ലുന്നതിന്​ ആഗ്രഹിക്കുന്ന രണ്ടാം വിവാഹശേഷം സോനു പണം വാഗ്ദാനം ചെയ്​തുവെന്നും ജഗദീപ്​ പറയുന്നു.  ജഗദീപി​ന്‍റെ കുറ്റസമ്മതം കുരുക്ഷേത്ര പൊലീസ്​ വിശ്വാസത്തിലെടുത്തിട്ടില്ല. ആരോപണങ്ങൾ അന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ ഗാർഗ്​ പറഞ്ഞു. മൂന്ന്​ വയസുള്ള കുട്ടിയുടെ പിതാവായ ജഗദീപിനെ പൊലീസ്​ കോടതിയിൽ ഹാജരാക്കി റിമാൻറ്​ ചെയ്​തു. കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും വെടിവെക്കാൻ ഉപയോഗിച്ച തോക്കും ​കണ്ടെടുക്കാനുള്ള ​ശ്രമത്തിലാണ്​ പൊലീസ്​. നെറ്റിയിൽ വെടിവെച്ചതിനെ തുടർന്ന്​ കുട്ടികളുടെ മസ്​തിഷ്​കം തുളച്ച്​ വെടിയുണ്ട പുറത്തേക്ക്​ പോയതായാണ്​ റിപ്പോർട്ടുകൾ. കുട്ടികൾ അമ്മാവനെ നോക്കി നിൽക്കു​മ്പോഴാണ്​ ഇയാൾ വെടിയുതിർത്തതെന്നാണ്​ കരുതുന്നത്​. 
 

Follow Us:
Download App:
  • android
  • ios