ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ഏറെ വൈകിയാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ചര്‍ച്ചയ്ക്ക് നേരത്തെ തയ്യാറായിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും ശശികുമാര വര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ഏറെ വൈകിയാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ചര്‍ച്ചയ്ക്ക് നേരത്തെ തയ്യാറായിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും ശശികുമാര വര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചര്‍ച്ച വൈകിച്ചത് ക്രിമിനല്‍ കുറ്റമെന്നും ശശികുമാര വര്‍മ പറഞ്ഞു. വൈകിയാണെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറായ ദേവസ്വം ബോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വിധി നടപ്പാക്കാന്‍ ആറ് മാസത്തെ സമയം തേടണമെന്നും അദ്ദേഹം പറഞ്ഞു. ശശികുമാര വര്‍മയുടെ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍. 

അതേസമയം, തന്ത്രികുടുംബം പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചർച്ച നടത്തി പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. 16ന് തിരുവനന്തപുരത്ത് വച്ച് ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്‍റ് എ. പത്മകുമാർ വ്യക്തമാക്കി. 

ചർച്ച മുൻ വിധിയോടെ അല്ല. നിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.