സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളംകൊട്ടാരം സെക്രട്ടറി നാരായണവർമ്മ.
പത്തനംതിട്ട: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും പന്തളം കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണവർമ്മ. സംസ്കാരം ഉള്ളത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ട്.
സന്തോഷം നൽകിയ തീർത്ഥാടന കാലമല്ല കഴിഞ്ഞു പോയതെന്നും സുപ്രീം കോടതി വിധി അന്തിമമല്ലെന്നും നാരായണവർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

