'ബെന്നി ബെഹനാന്‍റെ വെളിപ്പെടുത്തൽ കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നത്'

തിരുവനന്തപുരം:ബെന്നി ബെഹനാന്‍റെ വെളിപ്പെടുത്തൽ കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതെന്ന് പന്തളം സുധാകരൻ . മുതിർന്ന നേതാക്കളുടെ അനുമതിയോടെ സ്വീകരിച്ച നിലപാടിനെ ഇപ്പോൾ തളളിപ്പറയുന്നത് മലർന്നുകിടന്ന് തുപ്പുന്നത് പോലെയെന്ന് പന്തളം സുധാകരന്‍ ആരോപിച്ചു.കരുണ ബിൽ പാസാക്കിയതിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാന് ആരോപിച്ചിരുന്നു‍.

പിണറായി സർക്കാരിലെ ഉന്നതരുടെ അറിവോടെയുള്ള അഴിമതിയെ കുറിച്ച് സമഗ്ര അന്വേഷണം വേണം. വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി. സഭയിൽ തീരുമാനമെടുക്കും മുൻപ് കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരേണ്ടിയിരുന്നു . ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നെന്നാണ് ബെന്നി ബെഹനാന്‍ പറഞ്ഞത്.