പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ വിമര്‍ശനവുമായി രംഗത്തുവന്നു. കോണ്‍ഗ്രസിലെ സാംസ്‌കാരിക മുഖമാണ് പന്തളം സുധാകരന്‍. അത്തരമൊരാളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്ന പ്രസ്താവനയല്ല ഇത്. മുന്‍ മന്ത്രിയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുമായിരുന്ന പന്തളത്തിന് സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ട്. 

എന്നിട്ടും ദിലീപിനെയും കാവ്യയെയും പരിഹസിച്ച് പോസ്റ്റിട്ടത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പന്തളം സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  വിമര്‍ശനമുയര്‍ന്നതോടെ പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു.