ശബരിമല സമരം വിമോചന സമരം ആക്കാൻ ബിജെപി ശ്രമിക്കുകയാണ്.  അതിനുള്ള ആഹ്വാനം ആണ് അമിത് ഷാ നടത്തിയത്.  കേരളത്തിലെ മുന്നണിയെ തകർക്കാൻ വന്നാൽ ജനങ്ങൾ സമ്മതിക്കില്ല.

കൊച്ചി: അധികാരത്തിന് വേണ്ടി കോൺഗ്രസും ബിജെപിയും ശബരിമല വിഷയത്തിൽ തരംതാണ കളി കളിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കൊച്ചിയിൽ എഐവൈഎഫ് സംഘടിപ്പിച്ച നവോദ്ധാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ. ശബരിമല സമരം വിമോചന സമരം ആക്കാൻ ബിജെപി ശ്രമിക്കുകയാണ്. അതിനുള്ള ആഹ്വാനം ആണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയത്. കേരളത്തിലെ മുന്നണിയെ തകർക്കാൻ വന്നാൽ ജനങ്ങൾ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.