തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയ മാധ്യമങ്ങളെ വിലക്കിയതിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. രൂക്ഷ വിമര്‍ശനമാണ് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമയ പന്ന്യന്‍ രവീന്ദ്രന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ കടത്തി വിടാതിരുന്നത് വലിയ തെറ്റാണെന്നും വിമര്‍ശനങ്ങളില്‍ ചൂളുന്നത് എന്തിനാണെന്നും പന്ന്യന്‍ ചോദിച്ചു. 

മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കില്‍ പുനപരിശോധിക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തില്‍ ഏറെ നിര്‍ണ്ണായകമായ ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വിലക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് അറിയിപ്പുണ്ടായത്.