പാപ്പുവ ന്യൂഗിനിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ടായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. 

പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ടായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തേക്ക് ചാരം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.