ഇടവ: പറവക്കാവടി അനുകരിച്ച് കളിക്കുന്നതിനിടെ നാലാം ക്ലാസുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു. ഇടവ തോട്ടുമുഖം ചുരുവിള വീട്ടില്‍ അജയകുമാര്‍-ശ്യാമിലി ദമ്പതികളുടെ മകന്‍ അജീഷാണ് മരിച്ചത്.

മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ അമ്മൂമ്മയുടെ അടുത്ത് ഏല്‍പിച്ചാണ് പോയത്. സഹോദരിക്കും അടുത്ത വീട്ടിലെ കുട്ടികള്‍ക്കെുമൊപ്പം കളിക്കുകയായിരുന്നു അജീഷ്. ജനല്‍ കമ്പിയില്‍ ഷാള്‍ കെട്ടി കഴുത്തിലും കയ്യിലും ചുറ്റി കാല് ജനാലയില്‍ കയറ്റിവച്ച് പറവക്കാവടി രീതിയില്‍ നില്‍ക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടമുണ്ടായത്. ഇത് കൈവിട്ട് താഴേക്ക് വീണപ്പോള‍് കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.

തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അബോധാവസ്ഥയില്‍ മുറിയിലെ ജനാലയോട് ചേര്‍ന്ന് അജീഷിനെ കണ്ടെത്തുകയായിരുന്നു വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കരിപ്പുറം എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അജീഷ്. അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.