കൊലപാതകത്തിന് ശേഷം കുറ്റം യുവാവിന്‍റെ തലയില്‍ കെട്ടി വയ്ക്കുകയായിരുന്നു മാതാപിതാക്കള്‍

ലഖ്നൗ: പ്രണയം ഉപേക്ഷിക്കാത്തതിന്‍റെ പേരില്‍ മകളെ ജീവനോടെ കത്തിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രേദശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകളെ യുവാവ് കൊല്ലുകയും തുടര്‍ന്ന് ഗ്രാമത്തിലെ ഒരു പാടത്ത് കത്തിച്ചതായും പിതാവ് ബുധനാഴ്ച പൊലീസില്‍ അറിയിച്ചു. മകളെ വിവാഹം കഴിക്കാന്‍ ബന്ധുവായ യുവാവ് ആഗ്രഹിച്ചിരുന്നെന്നും ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പിതാവ് ആരോപിച്ചത്. 

ഇതേ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യ്തിരുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ മാതാപിതാക്കളെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്‍രെ കയ്യില്‍ പൊള്ളലേറ്റിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിതാവിന് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ മാതാപിതാക്കളും സഹോദരനും കുറ്റം സമ്മതിക്കുകയായിരുന്നു.കുടുംബത്തിന്‍റെ പേര് മോശമാക്കിയതിനാണ് പെണ്‍കുട്ടിയെ കൊന്നതെന്ന് മാതാപിതാക്കള്‍ സമ്മതിച്ചു.