പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു . പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കും.  

ദില്ലി: നാല് വയസുകാരിയെ സഹപാഠി മോശം രീതിയില്‍ സ്പര്‍ശിച്ചെന്ന് മാതാപിതാക്കള്‍. ദില്ലിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ റാന്‍ഹോല പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കി. സംഭവം പുറത്തറിഞ്ഞതോടെ ഇന്ന് രാവിലെ പ്രദേശവാസികള്‍ സ്കൂളിലെത്തിയിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു . പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കും.