നാലുവയസുകാരിക്ക് നേരെ മര്‍ദ്ദനം
ബെര്ഹാംപൂര്: ഭക്ഷണം കഴിക്കാതിരുന്ന നാലുവയസുകാരിക്ക് മാതാപിതാക്കളുടെ സുഹൃത്തിന്റെ മര്ദ്ദനം. ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് പെണ്കുട്ടിയെ മര്ദ്ദിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു. ഒഡീസയിലെ ബെര്ഹാംപൂരിലാണ് സംഭവം.
അവധിക്കാലമായതിനാല് മകളെ സുഹൃത്തിന്റെ കുട്ടിയുടെ കൂടെ കളിക്കാനായാണ് ഇവരുടെ വീട്ടിലാക്കിയതെന്നും എന്നാല് തന്റെ മകളോട് അവര് ചെയ്തത് ഞെട്ടിക്കുന്നതെന്നും പെണ്കുട്ടിയുടെ അമ്മ പറഞ്ഞതായി എന്ഡിറ്റിവി റിപ്പോര്ട്ട് ചെയ്യുന്നു.
രണ്ടുദിവസം മുന്പാണ് കുട്ടിക്ക് മര്ദനമേറ്റത്. എന്നാല് പ്രദേശവാസികള് സംഭവം പൊലീസില് അറിയിച്ചതോടെ പുറത്തറിയുകയായിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി എംകെസിജെ മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
