ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടി ഗ്രാമത്തിലെ ദളിത് യുവാവുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എതിര്‍പ്പ് മറികടന്ന് ഇവര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെന്നറിഞ്ഞ മാതാപിതാക്കള്‍ ചൊവ്വാഴ്ച രാത്രി മധുവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇടപെടലിലൂടെ ദുരഭിമാനക്കൊല പുറംലോകം അറിഞ്ഞത്. മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞയാഴ്ച മാണ്ഢ്യയില്‍ ദളിത് യുവാവുമായി പ്രണയത്തിലായ മോണിക്കയെന്ന പെണ്‍കുട്ടിയെ അച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.