മൂന്ന് വയുസകാരി മകളെ പിതാവ് ഷമീമും മാതാവ് ഖുഷ്നസീബും സുഹൃത്ത് സാഹിര്‍ അബ്ബാസും ചേര്‍ന്ന് കഴുത്തറത്ത് കൊല്ലുകയായിരുന്നു.ഈ മാസം 28 നാണ് വിധിപറയുക.
മുസാഫര്‍നഗര്‍:മൂന്നുവയസുകാരിയായ മകളെ കഴുത്തറുത്ത് കൊന്ന മാതാപിതാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മേയ് രണ്ടിനാണ് ദാരുണ സംഭവം നടന്നത്. ഈ മാസം 28 നാണ് വിധിപറയുക. മൂന്ന് വയുസകാരി മകളെ പിതാവ് ഷമീമും മാതാവ് ഖുഷ്നസീബും സുഹൃത്ത് സാഹിര്‍ അബ്ബാസും ചേര്‍ന്ന് കഴുത്തറത്ത് കൊല്ലുകയായിരുന്നു. സഹോദരനുമായുള്ള ശത്രുതയുടെ പേരില്‍ പകരം വീട്ടാനാണ് സ്വന്തം മകളെ ഷമീമം കൊലപ്പെടുത്തിയത്.
മകളെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍റെ തന്‍റെ മകളെ തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതികകള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണന്ന് തെളിഞ്ഞത്.
