കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആരോടും തുറന്ന് പറയാതെ ഉള്ളിലൊതുക്കി കൂടുതല്‍ മോശകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ദിവസവും വര്‍ധിച്ചുവരികയാണ്. പലപ്പോഴും കുട്ടികള്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ആരോടും തുറന്ന് പറയാതെ ഉള്ളിലൊതുക്കി കൂടുതല്‍ മോശകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാറുണ്ട്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ലൈംഗിക ചൂഷണത്തെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പറഞ്ഞുകൊടുക്കേണ്ടതുണ്ട്. കേരളാ പൊലീസാണ് ഇത് സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെ്യതിരിക്കുന്നത്.
തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കുട്ടിക്കുണ്ടാവുക എന്നത് പ്രധാനമാണ്. 'നോ..ഗോ..ടെൽ' എന്ന വാചകം ആണ് കുട്ടികൾ ലൈംഗിക ചൂഷണത്തിൽ നിന്നും സ്വയം രക്ഷ നേടാൻ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴിയെന്നും പോസ്റ്റില്‍ പറയുന്നു. ആളുകളോട് അരുതെന്ന് പറയാനും മറ്റൊരാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്ന സമയത്ത് പോവുക എന്ന് പറയാനും രക്ഷിതാക്കളോട് കാര്യങ്ങള്‍ തുറന്ന് പറയാനും മാതാപിതാക്കള്‍ കുട്ടികളെ പ്രാപ്തരാക്കണം.
