ദളിത് യുവാവുമായി പ്രണയം, മകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഇങ്ങനെ

മൈസൂര്‍: ദളിത് യുവാവിനെ പ്രണയിച്ച മകളെ മാതാപിതാക്കള്‍ വിഷം കൊടുത്തു കൊന്നു. തങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി വേറെ സമുദായത്തില്‍ നിന്ന് വിവാഹം ചെയ്യാന്‍ താല്പര്യപ്പെട്ട യുവതിയ്ക്കാണ് ദാരുണാന്ത്യം. യുവതിയ്ക്ക് വിഷം നല്‍കിയ മാതാപിതാക്കള്‍ ഏകദേശം ആറ് മണിക്കൂറോളം മകള്‍ മരണത്തോട് മല്ലടിക്കുന്നത് നോക്കി നില്‍ക്കുകയും ചെയ്തു. 

ഒരാഴ്ച മുമ്പാണ് ദുരൂഹ സാഹചര്യങ്ങളില്‍ ഇരുപത് വയസുകാരിയായ സുഷമ ഗൗഡ കൊല്ലപ്പെടുന്നത്. രഹസ്യമായി മൃതദേഹം അടക്കിയെങ്കിലും കുട്ടിയുടെ മരണം അഭിമാന കൊലപാതകമാണോയെന്ന സംശയം അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷം തുടങ്ങിയത്. 

മാതാപിതാക്കളെയും മകളെ കൊല ചെയ്യാന്‍ സഹായിച്ച അമ്മാവനു വേണ്ടിയുമുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. വീടിനടുത്ത് തന്നെയുള്ള യുവാവുമായി സുഷമ പ്രണയത്തിലായിരുന്നു. എന്നാല്‍ സുഷമയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് കുട്ടി വഴങ്ങാതിരുന്നതോടെയാണ് മാതാപിതാക്കളഅ‍ പെണ്‍കുട്ടിയെ കൊന്നത്.

ഓറഞ്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മാതാപിതാക്കള്‍ കുട്ടിക്ക് നല്‍കി. എന്നാല്‍ അരുചിയെ തുടര്‍ന്ന് പെണ്‍കുട്ടി ജ്യൂസ് കഴിക്കാന്‍ തയ്യാറാവാതിരിക്കുകയായിരുന്നു. ഇതോടെ പിതാവ് നിര്‍ബന്ധിച്ച് ജ്യൂസ് കുടിപ്പിക്കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന് നിലത്ത് കിടന്ന് പുളഞ്ഞ പെണ്‍കുട്ടിയുടെ മരണം മാതാപിതാക്കള്‍ കണ്ട് നില്‍ക്കുകയായിരുന്നു.