ഫ്രാൻസിലെ പാരിസിൽ രണ്ടിടങ്ങളിൽ വെടിവയ്പ്പ്. വടക്കൻ പാരിസിൽ വാഹന പരിശോധനക്കിടെ പൊലീസുദ്യോഗസ്ഥന് നേരെ അക്രമി വെടിയുതിർത്തു. ഇവിടെ നിന്ന് കടന്ന കളഞ്ഞ അക്രമി പിന്നീട് ഓർലി വിമാനത്താവളത്തിലും ആക്രമണം നടത്താനൊരുങ്ങി. സുരക്ഷാ ഉദ്യോഗസ്ഥന്‍റെ കയ്യിലെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച ഇയാൾ സൈന്യം നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. കുറ്റവാസനയുള്ള ആളുകളുടെ പട്ടികയിൽ പെടുത്തി പൊലീസ് നിരീക്ഷിച്ചു വന്നയാളാണ് അക്രമി എന്ന് സ്ഥിരീകരിച്ചു. ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം ഓർലി വിമാനത്താവളം അടച്ചു.