വാഷിംഗ്ടണ്‍ : എനിക്ക് പെട്ടന്നാണ് ആ വെളിപാടുണ്ടായത്, തലയ്ക്കകത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഫ്ളോറിഡയിലെ പാര്‍ക് ലാന്‍ഡിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ നിക്കോളസ് ക്രൂസിന്റ മൊഴി. കുട്ടികളടക്കം 17 പേരാണ് ക്രൂസിന്‍റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

അച്ചടക്കനടപടികളുടെ ഭാഗമായി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട ക്രൂസ് ഇതില്‍ അരിശം പൂണ്ടാണ് വെടിവെയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടുകൂടിയാണ് ക്രൂസ് യാതെരു കൂസലുമില്ലാതെ വെടിയുതിര്‍ത്തത്. സ്‌കൂളിന് പുറത്ത് മൂന്ന് പേരെ വെടിവെച്ച ശേഷം സ്‌കൂളില്‍ കടന്ന് 12 പേരെ കൂടി കൊല്ലുകയായിരുന്നു.