റഫാൽ വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയത്. സംയുക്ത പാര്‍ലമെന്‍രറി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളം.

ദില്ലി: റഫാൽ, അയോധ്യ വിഷയങ്ങളിൽ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും സ്തംഭിച്ചു. റഫാൽ വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയത്. സംയുക്ത പാര്‍ലമെന്‍രറി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളം. അയോധ്യാ വിഷയം ശിവസേനയും ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം ടിഡിപിയും ഉന്നയിച്ചതോടെ ബഹളം നിയന്ത്രണാതീതമായി.

കേരളത്തിന് നല്‍കിയ പ്രളയ ദുരിതാശ്വാസം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിഷേധിച്ചു. റഫാൽ വിഷയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്സഭാ സ്പീക്കര്‍ തള്ളിയതോടെയാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയത്. സംയുക്ത പാര്‍ലമെന്‍രറി സമിതി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ബഹളം. അയോധ്യാ വിഷയം ശിവസേനയും ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം ടിഡിപിയും ഉന്നയിച്ചതോടെ ബഹളം നിയന്ത്രണാതീതമായി.

കേന്ദ്രം അനുവദിച്ച പ്രളയദുരിതാശ്വാസം അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച എൽഡിഎഫ് യുഡിഎഫ് എംപിമാർ സഭയ്ക്കകത്തും വിഷയം ഉന്നയിച്ചു

പാര്‍ലമെന്‍റിന് നേരെ ഭീകരാക്രമണം നടന്ന് പതിനേഴ് വർഷമാകുന്ന ദിനത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും രാജ്യം ആദരാഞ്ജലി ആർപ്പിച്ചു. അനുസ്മരണ ദിനമായ ഇന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.