ദില്ലി: പാര്‍ലമെന്‍റ് ശീതകാലസമ്മേളനത്തിന്‍റെ ഏഴാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. നരേന്ദ്രമോദി മൻമോഹൻസിംഗിനോട് മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ് ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ ആരോപണത്തില്‍ മോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളും കഴിഞ്ഞ ദിവസങ്ങളിലും പ്രക്ഷുബ്ധമായിരുന്നു. മന്മോഹന്‍ സിങ് പാകിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്.