കേരളത്തിലെ മഴക്കെടുതി സംസ്ഥാനത്തെ എംപിമാർ പാര്‍ലമെന്‍റില്‍ ഉന്നയിക്കും

ദില്ലി: അവിശ്വാസപ്രമേയ ചർച്ചക്കും വോട്ടെടുപ്പിനും ശേഷം പാർലമെന്‍റ് സമ്മേളനം ഇന്ന് വീണ്ടും ചേരും. റഫാൽ യുദ്ധവിമാന ഇടപാടിൽ കോൺഗ്രസ്, സർക്കാരിന്‍റെ വിശദീകരണം തേടും. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ പാർട്ടിയെ വിമർശിച്ചതിനെതിരെ ടിഡിപി എംപിമാർ പ്രതിഷേധിക്കും. പാർലമെൻറ് വളപ്പിൽ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. 

പശുകടത്തിന്‍റെ പേരിലെ കൊലപാതകമടക്കമുള്ള വിഷയങ്ങളിൽ എംപിമാർ അടിയന്തര പ്രമേയ നോട്ടീസും നൽകിയിട്ടുണ്ട്. കേരളത്തിലെ മഴക്കെടുതി സംസ്ഥാനത്തെ എംപിമാർ പാര്‍ലമെന്‍റില്‍ ഉന്നയിക്കും.