സമാനമായ മറ്റൊരു സംഭവത്തില്‍ പറക്കുന്ന വിമാനത്തിന്‍റെ ഡോര്‍ തുറക്കാന്‍ നോക്കിയ ഒരു യാത്രക്കാരനെ തിങ്കളാഴ്ച്ച സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു.  

മുംബൈ: അനധികൃതമായി കോക്ക്പിറ്റില്‍ കയറാന്‍ നോക്കിയ യാത്രാക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ-395 വിമാനത്തിലാണ് സംഭവം. 

തിങ്കളാഴ്ച്ച മുംബൈയില്‍ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ഒരു യാത്രക്കാരന്‍ കോക്ക്പിറ്റിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത്. തന്‍റെ ഫോണ്‍ ചാര്‍ജ് ചെയ്യണമെന്ന് പറഞ്ഞാണ് ഇയാള്‍ കോക്ക്പിറ്റിലേക്ക് വന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കോക്ക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്‍റെ പൈലറ്റ് ഈ യാത്രക്കാരനെ പുറത്താക്കി. എയര്‍പോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യല്ലിന് ശേഷം വിട്ടയച്ചു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതല്‍ നല്‍കുന്ന വിവരം.. 

സമാനമായ മറ്റൊരു സംഭവത്തില്‍ പറക്കുന്ന വിമാനത്തിന്‍റെ ഡോര്‍ തുറക്കാന്‍ നോക്കിയ ഒരു യാത്രക്കാരനെ തിങ്കളാഴ്ച്ച സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. ദില്ലിയില്‍ നിന്നും പാറ്റ്നയിലേക്കുള്ള ഗോഎയര്‍ വിമാനത്തിലായിരുന്നു ഈ സംഭവം. വിമാനം ദില്ലിയില്‍ നിന്നും പുറപ്പെട്ടു പകുതിയായപ്പോള്‍ ആണ് ഒരു യാത്രക്കാരന്‍ ടോയ്ലറ്റ് ഡോര്‍ ആണെന്ന് കരുതി വിമാനത്തിന്‍റെ ഡോര്‍ പോയി തുറക്കാന്‍ ശ്രമിച്ചത്. 

സംഭവം കണ്ട് മറ്റൊരു യാത്രക്കാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ എത്തി ഇയാളെ തടഞ്ഞു. വിമാനം പാറ്റ്നയില്‍ എത്തിയ ശേഷം ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ആദ്യമായി വിമാനത്തില്‍ കയറിയ ഇയാള്‍ അബദ്ധത്തില്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചതാണെന്നാണ് ചോദ്യം ചെയ്യല്ലിന് ശേഷം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. യാത്രാനിരക്കിലുണ്ടായ നിരക്കിളവിന