Asianet News MalayalamAsianet News Malayalam

ആറു പാസഞ്ചർ തീവണ്ടികൾ റദ്ദാക്കി

passanger trains cancels in south kerala
Author
First Published Dec 1, 2017, 8:18 PM IST

കനത്ത മഴ തുടരുന്നതിനാലും അറ്റകുറ്റപണി നടക്കുന്നതിനാലും ആറ് പാസഞ്ചർ ട്രെയിനുകൾ നാളെ(ശനിയാഴ്ച, 2-12-2017) സർവ്വീസ് നടത്തില്ല. പുനലൂർ-ഇടമൺ പാതയിൽ സുരക്ഷാ വീഴ്‌ച പരിഹരിക്കുന്നതിനുള്ള പരിശോധനയും അറ്റകുറ്റപണിയും നടക്കുന്നതിനാലുമാണ് തീവണ്ടികൾ റദ്ദാക്കിയത്. റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകളുടെ വിവരം ചുവടെ കൊടുക്കുന്നു.

1.     കോട്ടയം-കൊല്ലം പാസഞ്ചർ(56305)
2.     കൊല്ലം-ഇടമൺ പാസഞ്ചർ(56334)
3.     ഇടമൺ-കൊല്ലം പാസഞ്ചർ(56333)
4.     കൊല്ലം-തിരുവനന്തപുരം പാസഞ്ചർ(56309)
5.     തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ(56315)
6.     പുനലൂർ-കന്യാകുമാരി പാസഞ്ചർ(56715)

Follow Us:
Download App:
  • android
  • ios