Asianet News MalayalamAsianet News Malayalam

ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനത്തിന് വിളിച്ചില്ല; കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധവുമായി ആദ്യ യാത്രക്കാരന്‍

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് ഫൈസല്‍ പറഞ്ഞു

passenger protest in kannur airport
Author
Kannur, First Published Dec 9, 2018, 10:53 AM IST

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരനും. ആദ്യ വിമാനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരനായ നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്‍റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് ഫൈസല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാതിരുന്നാല്‍ അത് നീതികേടാവുമെന്നും ഫൈസല്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. 

Follow Us:
Download App:
  • android
  • ios