തിരുവനന്തപുരം: ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ പാലം ബലപ്പെടുത്തൽ നടക്കുന്നതിനാൽ ഈ മാസം 7, 10, 14, 17 തീയതികളിൽ വിവിധ സ്റ്റേഷനുകളിൽനിന്നു പുറപ്പെടുന്ന പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
ഈ ദിവസങ്ങളിൽ കൊല്ലത്തുനിന്നു രാവിലെ 8.35 നു പുറപ്പെടുന്ന കൊല്ലം- കോട്ടയം പാസഞ്ചർ, വൈകുന്നേരം 5.30 നു പുറപ്പെടുന്ന കോട്ടയം- കൊല്ലം പാസഞ്ചർ, എറണാകുളത്തുനിന്ന് 10.05ന് പുറപ്പെടുന്ന എറണാകുളം- കായംകുളം പാസഞ്ചർ, ഉച്ചയ്ക്ക് 1.10ന് പുറപ്പെടുന്ന കായംകുളം- എറണാകുളം ജംഗ്ഷൻ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
കൊല്ലത്തുനിന്ന് രാവിലെ 11.10-ന് പുറപ്പെടുന്ന കൊല്ലം- എറണാകുളം മെമുവും (കോട്ടയം വഴി) എറണാകുളത്തുനിന്ന് രാത്രി 7.40-ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം (ആലപ്പുഴ വഴി) മെമുവും 14നും 17നും റദ്ദാക്കി.
കന്യാകുമാരി -മുംബൈ, തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസും 7, 10, 14, 17 തീയതികളിൽ ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-കഐസ്ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ് 7, 10, 14, 17 തീയതികളിൽ അരമണിക്കൂർ ചെങ്ങന്നൂരിൽ പിടിച്ചിടും.
