കൊല്ലം: അറ്റകുറ്റപ്പണികളുടെ പേരില്‍ മെമ്മു-പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് യാത്രാക്കാരുടെ കൂട്ടായ്മ കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഡിസംബര്‍ ഒന്‍പത് മുതല്‍ കൊല്ലം-എറണാകുളം പാതയിലെ 8 പാസഞ്ചര്‍- മെമു സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. രണ്ട് മാസത്തേക്കാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. ചെറിയ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള യാത്രക്കാര്‍ക്കാണ് സര്‍വീസ് നിര്‍ത്തിയത് വലിയ തിരിച്ചടി ആയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി യാത്രക്കാരുടെ കൂട്ടായ്മ രംഗത്തെത്തിയത്. കൊല്ലം റെയില്‍വ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
രാവിലെയും വൈകിട്ടും തിരക്കേറിയ സമയത്ത് സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകളെങ്കിലും പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
രണ്ട് മാസത്തേക്കാണ് തീവണ്ടികള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ പറയുന്നുണ്ടെങ്കിലും നിയന്ത്രണം അതിലും നീളുമോ എന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്
