Asianet News MalayalamAsianet News Malayalam

പാസ്പോര്‍ട്ട് അപേക്ഷ ഫീസില്‍ ഇളവ്

Passport application fees reduced for those under 8 years and over 60 years of age
Author
First Published Jun 23, 2017, 5:39 PM IST

ദില്ലി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഹിന്ദിയിലും അച്ചടിക്കും. നിലവില്‍ ഇംഗ്ലീഷിലായിരുന്നു പാസ്‌പോര്‍ട്ടുകള്‍ അച്ചടിച്ചിരുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇതു കൂടാതെ പാസ്‌പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവും പ്രഖ്യാപിച്ചു. 8 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമാണ് ഇളവ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ടിന്റെ അല്‍പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

Follow Us:
Download App:
  • android
  • ios