Asianet News MalayalamAsianet News Malayalam

വിശ്വാസികളായ സ്ത്രീകൾ മല കയറാന്‍ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട കളക്ടർ

സുരക്ഷ ഒരുക്കുക എന്നത് ജില്ലാ ഭരമകൂടത്തിന്‍റെ കടമ. വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്.

Pathanamthitta Collector  pb nooh ias on sabarimala
Author
Pathanamthitta, First Published Oct 20, 2018, 1:50 PM IST

പത്തനംതിട്ട: ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകൾ വന്നാൽ സുരക്ഷയൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. പത്തിനും അഞ്ചതിനും ഇടയിലുള്ള സ്ത്രീകളായും ഇന്ന് വരുമെന്ന് അറിയിച്ചില്ലെന്നും സമൂഹ്യമാധ്യങ്ങളിലെ അത്തരത്തിലുള്ള പ്രചരണങ്ങളുല്‍ വാസ്തവമില്ലെന്നും കളക്ടര്‍ പറഞ്ഞു. അങ്ങനെ ആരെങ്കിലും വന്നാല്‍ പശ്ചാത്തലം പരിശോധിച്ച ശേഷമേ കടത്തിവീടൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്.  പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ഈ നിരോധനാജ്ഞ ബാധിച്ചിട്ടില്ല. മറിച്ച് പ്രതിഷേധത്തിനെത്തുന്നവരെയാണ് പൊലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഏതാണ്ട് 1200 ഏറെ പൊലീസുകാര്‍ പമ്പയിലും നിലയ്ക്കലുമായി നിലയിറപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios