പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മറ്റ് കേസുകളിൽ ഇതിനോടകം ജാമ്യം ലഭിച്ചതിനാൽ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസിൽ ജാമ്യം കിട്ടിയാൽ സുരേന്ദ്രന് ജയിൽ മോചിതനാകാം.