Asianet News MalayalamAsianet News Malayalam

പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു; വധു ബാല്യകാല സഖി

പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഇരുവരും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്.  വിവാഹം ജനുവരി 27ന് ദിഗ്സറില്‍ വച്ച് നടക്കും.

Patidar quota leader Hardik Patel to marry childhood  friend Kinjal
Author
Ahmedabad, First Published Jan 21, 2019, 5:54 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു. ബാല്യകാലസഖിയായ കിഞ്ചല്‍ പരീഖാണ് വധു. ഇരുവരും കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കളാണ്.  വിവാഹം ജനുവരി 27ന് ദിഗ്സറില്‍ വച്ച് നടക്കും. തികച്ചും ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നാണ് വിവരം. ദിഗ്സറയിലെ കുടുംബ ക്ഷേത്രത്തില്‍ വച്ചാണ് ഹാര്‍ദികും കിഞ്ചലും വിവാഹിതരാകുന്നത്.

ഹാര്‍ദിക്കിന്‍റെ സഹോദരിയുടെ സുഹൃത്തും സഹപാഠിയുമായ കിഞ്ചലുമായി ഹാര്‍ദിക്കിനും കുടുംബത്തിനും കുട്ടിക്കാലം മുതലേ അടുത്ത ബന്ധമാണ്. ഇരുവരും നല്ല സൗഹൃദത്തിലാണ്. ആ കൂട്ട് വിവാഹത്തിലൂടെ ഉറപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹാര്‍ദിക്കിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു. എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് കിഞ്ചല്‍. പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്ന ഹാര്‍ദിക് ഗുജറാത്തില്‍ വലിയ സ്വാധിനമുള്ള യുവ നേതാവായി മാറിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios