തിരുവന്തപുരം: പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സിന് രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് ആവശ്യമായ തെളിവുകളുണ്ടായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകിയെന്ന് വിജിലന്‍സ് കോടതി ചോദിച്ചു. അന്വേഷണ രേഖകള്‍ ലോകായുക്തയ്ക്ക് സമര്‍പ്പിച്ചതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതെന്നാണ് വിജിലന്‍സ് വിശദീകരിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്നണ് വിജിലന്‍സ് പറയുന്നത്..