തിരുവനന്തപുരം: പാറ്റൂർ ഭൂമി ഇടപാട് കേസിൽ ഉമ്മൻചാണ്ടിയെയും മുൻ മന്ത്രിമാരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. മുൻ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രതിചേർക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ്. കോടതിയെ സമീപിച്ചത്.
എന്നാൽ ഉദ്യോഗസ്ഥരെ മാത്രം പ്രതി ചേർത്താണ് വിജിലൻസ് എഫ്ഐആർ രദിസ്റ്റർ ചെയ്തത്. ഇത് ചോദ്യം ചെയ്ത് വിജിലൻസ് നൽകിയ അപേക്ഷയിൽ നിലപാട് അറിയിക്കാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ വിജിലൻസ് ഇന്ന് നിലപാട് അറിയിക്കാനാണ് സാധ്യത.
